ടോക്കിയോ : ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമയെ (54) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ടോക്കിയോയിലെ വസതിയിലെ ബാത്ത് ടബ്ബിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം വെള്ളിയാഴ്ച ഒസാകയിൽ നടക്കേണ്ടിയിരുന്ന ക്രിസ്മസ് പരിപാടി താരം റദ്ദാക്കിയിരുന്നു.
80കളിലും 90കളിലും ഗായികയെന്ന നിലയിൽ ഏറെ പ്രശസ്‌തി നേടിയ മിഹോ 'ലവ് ലെറ്റർ " (1995) എന്ന ചിത്രത്തിലൂടെ ആഗോളശ്രദ്ധ നേടി. 2002ൽ സംഗീതജ്ഞൻ ഹിതോനരി സൂജിയെ മിഹോ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു. ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |