അഡ്‌ലെയ്‌ഡ്: അത്ഭുതങ്ങളോ ചെറുത്തുനിൽപ്പുകളോ ഒന്നും സംഭവിച്ചില്ല. രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് മൂന്നാം ദിനത്തിലും തകർന്നടിഞ്ഞതോടെ ഇന്ത്യ 175 റൺസിന് ഓൾഔട്ടായി. ഓസ്‌ട്രേലിയയെക്കാൾ വെറും 18 റൺസ് മാത്രം ലീഡ്. 19 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ കേവലം 20 പന്തിൽ വിക്കറ്റ് നഷ്‌ടം കൂടാതെ വിജയം നേടി.
മത്സരം തീരാൻ രണ്ട് ദിവസത്തോളം ബാക്കി നിൽക്കെ അനായാസമായി ഓസ്‌ട്രേലിയയുടെ വിജയം. ഓസ്‌ട്രേലിയൻ പേസർമാർക്ക് മുന്നിൽ ഒരുഘട്ടത്തിലും ഇന്ത്യയ്‌ക്ക് പിടിച്ചുനിൽക്കാനായില്ല. നായകൻ കമ്മിൻസ് 57 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും ബോളണ്ട് മൂന്നും സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി. നിലവിലെ വിജയത്തോടെ ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പര 1-1ന് സമനിലയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |