കൊച്ചി: പൊലീസിന് നേരെ കെെയേറ്റം നടത്തിയ ഏഴ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറി അഭ്യാസം കാണിച്ചത് ചോദ്യം ചെയ്തതിനാണ് യുവാക്കൾ പൊലീസിനെ ആക്രമിച്ചത്. ആലപ്പുഴ സ്വദേശികളായ ഏഴ് യുവാക്കളെയാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ശനിയാഴ്ച വെെകുന്നേരമായിരുന്നു സംഭവം.
പനങ്ങാട് പൊലീസ് സ്റ്റേഷനിൽ നിന്ന് അൽപം മാറി ദേശീയ പാതയിലാണ് യുവാക്കൾ മദ്യപിച്ചെത്തി കാറിന് മുകളിൽ അഭ്യാസം കാണിച്ചത്. സംഭവസമയത്ത് ഈ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ ചെയ്തികളെ ചോദ്യംചെയ്തു. പിന്നാലെയാണ് യുവാക്കൾ എസ്ഐ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്.തുടർന്ന് പനങ്ങാട് സ്റ്റേഷനിലും കൺട്രോൾ റൂമിൽ നിന്നടക്കമുള്ള പൊലീസുകാർ എത്തിയാണ് യുവാക്കളെ കസ്റ്റഡിയിൽ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |