കൊച്ചി: നഗരസഭയിൽ സാമൂഹിക പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കുമെതിരെ കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആവശ്യപ്പെട്ടു.
നഗരത്തിൽ സർവീസ് പെൻഷൻകാരും സർക്കാർ ജീവനക്കാരും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ള വിവരം അറിയിച്ച് അഡി. സെക്രട്ടറി വകുപ്പ് മേധാവിക്ക് കുറിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജീവനക്കാർ വാർത്തകൾ വന്നപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ പെൻഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ കൗൺസിലിനെ അറിയിക്കണമെന്നും സർക്കാർ സർവീസിൽ ഇരിക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയിട്ടുള്ള ജീവനക്കാരുടെ ആ കാലഘട്ടത്തിലെ ശമ്പളം തിരിച്ചു പിടിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |