ആലുവ: 20കാരിയെ ബൈക്കിലെത്തി ആയുധം കാണിച്ച് തട്ടികൊണ്ടുപോകാൻ ശ്രമിച്ചയാൾക്കെതിരായ പരാതിയിൽ പൊലീസ് അന്വേഷണം ഇഴയുകയാണെന്ന് ആക്ഷേപം. കഴിഞ്ഞ ഒന്നാം തീയതി പുലർച്ചെ അഞ്ച് മണിക്ക് ആലുവ തോട്ടക്കാട്ടുകര ഷാഡി ലൈനിലാണ് സംഭവം. യുവതിയുടെ മാതാവ് ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. പിതാവ് മരണപ്പെട്ട യുവതിയുടെ മാതാവ് സ്വകാര്യാശുപത്രിയിൽ നേഴ്സ് ആണ്. മാതാവ് രാത്രി ഡ്യൂട്ടിക്ക് പോകുന്ന ദിവസം സമീപത്തെ കുടുംബസുഹൃത്തിന്റെ വീട്ടിലാണ് ഉറങ്ങുന്നത്. പുലർച്ചെ വീട്ടിലേക്ക് നടക്കുമ്പോഴാണ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തത്. കത്തികാട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചതോടെ കുതറിമാറിയ യുവതി ഉച്ചത്തിൽ കരഞ്ഞു. സമീപത്തെ വീടുകളിൽ ലൈറ്റ് തെളിഞ്ഞതോടെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |