കപ്പേള, മുറ എന്നീ ചിത്രങ്ങൾക്കുശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോൻ നായകൻ. ക്ളാസ്‌മേറ്റ്സ്, സൈക്കിൾ, ഇവിടം സ്വർഗമാണ്, വെനിസീലെ വ്യാപാരി, ജവാൻ ഒഫ് വെള്ളിമല, ഏഴുസുന്ദര രാത്രികൾ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഫഹദ് ഫാസിൽ നായകനായ മറിയം മുക്ക് എന്ന ചിത്രത്തിന്റെ സംവിധായകനുമായ ജെയിംസ് ആൽബർട്ടാണ് തിരക്കഥ. ചിത്രീകരണം വൈകാതെ ആരംഭിക്കും. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ വെളിപ്പെടുത്തും.
നവാഗതനായ അമൽ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആൻഡ് സൺസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ബിജുമേനോൻ. ശ്രീനാഥ് ഭാസിയാണ് മറ്റൊരു പ്രധാന താരം. വിനയ് ഫോർട്ട്, ഗണപതി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പോളി വത്സൻ, പാർവതി ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അതേസമയം ശിവകാർത്തികേയൻ നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം തമിഴിൽ എത്തുകയാണ് ബിജു മേനോൻ. ചിത്രത്തിൽ പ്രതിനായക വേഷമാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. തലവൻ 2 ആണ് ബിജുമേനോൻ കമ്മിറ്റ് ചെയ്ത മറ്റൊരു ചിത്രം. അവറാച്ചൻ ആൻഡ് സൺസ് പൂർത്തിയാക്കിയശേഷം മുഹമ്മദ് മുസ്‌തഫയുടെ ചിത്രത്തിൽ അഭിനയിക്കാനാണ് ബിജുമേനോൻ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |