പയ്യന്നൂർ: നഗരസഭ സംഘടിപ്പിക്കുന്ന മൂന്നാമത് പയ്യന്നൂർ സാഹിത്യോത്സവം ജനുവരി 17 മുതൽ 19 വരെ നടത്തുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ഗാന്ധിപാർക്ക്, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, എ.കെ.എ.എസ്.ജി.വി.എച്ച്.എസ് ഹൈസ്കൂൾ ഓഡിറ്റോറിയം എന്നീ മൂന്ന് വേദികളിലായാണ് സാഹിത്യോത്സവം നടക്കുക. സാഹിത്യ - സാംസ്കാരിക പരിപാടികൾ, ഭിന്നശേഷി കലാമേള, ബാലസാഹിത്യ ക്യാമ്പ്, രചനാ മത്സരങ്ങൾ, വയോജന സംഗമം, വനിതാ സാംസ്കാരികോത്സവം, പൂരക്കളി കലാകാര സംഗമം തുടങ്ങിയ പരിപാടികളിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ എഴുത്തുകാർ പങ്കെടുക്കും. സംഘാടക സമിതി രൂപീകരണ യോഗം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടി.ഐ. മധുസൂദനൻ എം.എൽ.എ (ചെയർമാൻ), നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത (വർക്കിംഗ് ചെയർമാൻ), നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് (കൺവീനർ), കൗൺസിലർ എം. പ്രസാദ് (കോർഡിനേറ്റർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |