തലശ്ശേരി: സ്ത്രീകളുടെ ആരോഗ്യം കുടുംബ ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കുടുംബസമ്മർദ്ദങ്ങൾക്കിടയിൽ സ്ത്രീകൾ തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധരായിരിക്കുന്നത് അപകടകരമാണെന്നും ഐ.എം.എ മുൻ പ്രസിഡന്റും പ്രശസ്ത ഗൈനക്കോളിസ്റ്റുമായ ഡോ. മിനി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.. തലശ്ശേരി ബൈത്തുൽ മാൽ സംഘടിപ്പിച്ച സ്ത്രീകൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഡോ. സുനിത, ഗൈനക്കോളജിസ്റ്റ് ഡോ. ശ്വേത, ജനറൽ സർജൻ ഡോ. റെസ്പാന ഹുസൈൻ എന്നിവർ രോഗികളെ പരിശോധിച്ചു. ഉദ്ഘാടന ചടങ്ങിൽ കെ.പി ഉമ്മർകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എ.പി സുബൈർ സ്വാഗതം പറഞ്ഞു. ബി. അബ്ദുൽ ഖാദർ, സി.എച്ച് ഹാരിസ്, പി.എം അഷ്റഫ്, ഒ. യൂസുഫ്, സി.കെ ഹമീദ്, സി. മൊയ്തു, പി.എം അബ്ദുൽ ബഷീർ, മുഷ്താഖ് ഹസൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |