വേൾഡ് സെന്റോസ (സിംഗപ്പൂർ): ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യൻ യുവവിസ്‌മയം ഡി. ഗുകേഷിന് നിർണായക ലീഡ്. ഇന്നലെ നടന്ന പതിനൊന്നാം ഗെയിമിൽ 29 നീക്കങ്ങൾക്കൊടുവിലാണ് ലിറൻ തോൽവി സമ്മതിച്ചത്. സമയ സമ്മർദ്ദത്തെ തുടർന്ന് ലിറൻ വരുത്തിയ പിഴവാണ് ഗുകേഷിന് വിജയത്തിലേക്ക് വഴിയായത്. തടർച്ചയായ 7 സമനിലകൾക്കൊടുവിൽ നേടിയ ജയത്തോടെ ഗുകേഷിന് 6 പോയിന്റായി. ലിറന് അഞ്ച് പോയിന്റാണുള്ളത്. 14 ഗെയിമുകളുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് വിജയിക്കുക. ഇനിയുള്ള മൂന്ന് ഗെയിമുകളിൽ നിന്ന് 1.5 പോയിന്റുകൂടി നേടിയാൽ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കാം. 12-ാം ഗെയിം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |