കുറ്റിച്ചൽ:വെള്ളനാട് നിന്നു നാട്ടാനക്കൊമ്പുമായി വനംവകുപ്പ് പിടികൂടിയ രണ്ട്പരെ റിമാന്റ് ചെയ്തു.മേമല സ്വദേശി വിനീത്(31), വെള്ളനാട് സ്വദേശി നിബു ജോൺ(33)എന്നിവരാണ് റിമാന്റിലായത്.വെള്ളനാട് ചാങ്ങ ക്ഷേത്രത്തി്ന് സമീപത്തുനിന്നാണ് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരെയും വനവകുപ്പിന്റെ സ്പെഷ്യൽ ഫ്ളയിങ്ങ് സ്ക്വാഡ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് സ്‌ക്വാഡ് നിരീക്ഷണം നടത്തുന്നതിനിടെ ശനിയാഴ്ച രാത്രിയോടെയാണ് ഇരുവരും പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |