കൊച്ചി: സ്റ്റാർട്ട് അപ്പ് കമ്പനിയായ ക്വാട്ട് ടെക്‌നോളജീസ് ഇന്ത്യയിൽ ആദ്യമായി 10 വർഷ വാറണ്ടിയോടു കൂടിയുള്ള 36 വാട്‌സിന്റെ എൽ.ഇ.ഡി മോഡ്യൂൾ പുറത്തിറക്കി. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിൽ കൂടുതൽ പ്രകാശം എന്നതാണ് ഇതിന്റെ പ്രത്യേകത. അധിക കാലം ഈടു നിൽക്കുന്നതും ഐ.പി67 റേറ്റിംഗോടു കൂടിയുമാണ് ഇത് നിർമിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിൽ 40ലധികം അന്താരാഷ്ട്ര കോർപ്പറേറ്റ് ഉപഭോക്താക്കളെ കൈവരിച്ചതിലൂടെ സിഗ്‌നേജ്, ലൈറ്റിംഗ് വ്യവസായത്തിൽ മുഖ്യപങ്ക് വഹിക്കാൻ ക്വാട്ട് ടെക്‌നോളജീസിന് സാധിച്ചു. കമ്പനിയുടെ നൂതന ഉത്പന്നമായ ഐ.ഒ.ടി സ്മാർട്ട് ടൈം സ്വിച്ചുകളും വിപണിയിൽ ക്വാട്ട് ടെക്‌നോളജീസിന്റെ സ്ഥാനം ഉറപ്പിച്ചു. 2024ലെ ടൈംസ് ബിസിനസ് അവാർഡിൽ ക്വാട്ട് ടെക്‌നോളജീസിനെ 'ഇന്ത്യയിലെ വിജയ സാധ്യതയുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പ്' പദവി നൽകി ആദരിച്ചു.
വ്യവസായ നിലവാരത്തെ തന്നെ പുനർ നിർവചിക്കാൻ കഴിവുള്ളതാണ് ഞങ്ങളുടെ ഈ ഉപകരണം. നിലവിലെ ഉപകരണങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാൻ ഇതിനാകും. ദീർഘകാലം ഈടുനിൽക്കുന്ന തരത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്.
പ്രേംനാഥ് പറയത്ത്
ക്വാട്ട് ടെക്‌നോളജീസ് സഹസ്ഥാപകൻ
സുസ്ഥിര സംവിധാനങ്ങൾ പുറത്തിറക്കി സാമൂഹിക പ്രതിബദ്ധതയുള്ള ബ്രാൻഡായി മാറുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലും പുറത്തിറക്കിയ ഈ ഉപകരണം വഴി ഈ മേഖലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടാക്കാൻ തങ്ങൾക്ക് സാധിക്കും
കിരൺ ജെയിംസ്
ക്വാട്ട് ടെക്‌നോളജീസ് സഹസ്ഥാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |