കൊച്ചി: പുതുവർഷം എത്തുംമുമ്പ് അടിമുടി രൂപം മാറിയെത്താനൊരുങ്ങി രണ്ട് സെഡാൻ കാറുകൾ. ഹോണ്ടയുടെ അമേസ്, ടൊയോട്ടയുടെ കാംറി സെഡാനുകളുടെ പുതിയ മോഡലുകളാണ് ഈ മാസം പുറത്തിറങ്ങുന്നത്. വാഹനങ്ങളുടെ അകവും പുറവും പുതിയ രീതിയിലേക്ക് മാറ്റിയാണ് വാഹനപ്രേമികളെ ആകർഷിക്കുന്നത്.
ഹോണ്ട അമേസ്
ജനങ്ങളുടെ പ്രിയ സെഡാനാണ് ഹോണ്ട അമേസ്. വാഹനത്തിന്റെ പുതിയ മോഡൽ ഡിസംബർ 4 ന് പുറത്തിറക്കി. വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങൾ ഹോണ്ട നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു. ഹെക്‌സാഗണൽ ഗ്രില്ലും സ്ലീക്ക് എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും ഡി.ആർ.എല്ലും കാറിന് സ്‌പോർട്ടി ലുക്ക് നൽകുന്നു. ഗുണനിലവാരത്തിലും ഫീച്ചറുകളിലും പഴയ മോഡളുകളെക്കാൾ മികച്ചതായിരിക്കും പുതിയ അമേസ്. എന്നാൽ പഴയ മോഡാലുകളിൽ ഉണ്ടായിരുന്ന അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനിലാകും പുതിയ അമേസും ഉണ്ടാകുക.
അഞ്ച് സ്പീഡ് മാനുവൽ ഗിയർ ബോക്‌സ് ഓപ്ഷനിലും, സി.വി.ടി. (ഓട്ടോമാറ്റിക്) ഓപ്ഷനും ഇതിലുണ്ടാകും. 87.7 ബി.എച്ച്.പി. കരുത്തും പരമാവധി 110 എൻ.എം. ടോർക്കും എൻജിനുണ്ട്. പുതിയ മോഡൽ അമേസ് വിപണിയിലെത്തുന്നതോടെ കോംപാക്ട് സെഡാൻ വിപണിയിൽ മത്സരം കടുക്കും. പുതിയ മോഡലുകളുടെ വില 7.99ലക്ഷം മുതലാണ് തുടങ്ങുന്നത്.
ടൊയോട്ട കാംറി
ടൊയോട്ടയുടെ പ്രീമിയം സെഡാൻ വാഹനമായ കാംറി ഹൈബ്രിഡിന്റെ പുതിയ മോഡൽ ഡിസംബർ 11 ന് പുറത്തിറക്കും. 50ലക്ഷം ആണ് പുതിയ മോഡലിന്റെ വില വരുന്നത്. പഴയ മോഡലുകളോട് സമാനമായ മോഡുലാർ ടി.എൻ.ജി.എകെ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ മോഡലും ഒരുക്കിയിരിക്കുന്നത്.
മുൻമോഡലിനോട് സാമ്യമുള്ള ഡിസൈൻ ആണെങ്കിലും നീളം അൽപം വർദ്ധിച്ച മോഡലാണ് ഇപ്പോഴത്തേത്. പൂർണമായും പുതിയ ഡാഷ്‌ബോർഡാണ് അകത്തെ പ്രത്യേകത. ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലും ഉൾപ്പടെ നിരവധി ഫീച്ചറുകളാണുള്ളത്. 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് കാംറിയുടെ പ്രത്യേകത. എൻജിനും സെൽഫ് ചാർജിംഗ് ഇലക്ട്രിക് മോട്ടോറുകളും ചേർന്ന് 227 എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |