അമ്പലപ്പുഴ: കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതോടെ പുന്നപ്ര കേപ്പ് ക്യാമ്പസിലെ സ്കിൽ ആൻഡ് നോളജ് ഡെവലപ്മെന്റ് സെന്ററിലെ തൊഴിൽ നൈപുണ്യ കോഴ്സുകൾക്ക് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭ്യമാകും. കേപ്പ് കോളേജുകൾ ഇനി ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠന -പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. സെക്രട്ടേറിയറ്റ് അനക്സിൽ നടന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ, മന്ത്രി ആർ.ബിന്ദു, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി. ജഗതിരാജ്, രജിസ്ട്രാർ ഡോ. ഉഷ, കേപ്പ് ഡയറക്ടർ ഡോ.വി.ഐ.താജുദീൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ഡോ. ജയകുമാർ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. അരുൺകുമാർ.എസ്.കെ,ഡി.സി ഡയറക്ടർ ഡോ.എം.കെ പ്രശാന്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |