അമ്പലപ്പുഴ: കളർകോട് വാഹനാപകടത്തിൽ മരിച്ചവരുടെ കുടുബങ്ങൾക്ക് സർക്കാർ സഹായധനം നൽകണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്ര് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് മുഴുവൻ സർക്കാർ ഏറ്റെടുക്കണം.
മെഡിക്കൽ വിദ്യാർത്ഥികളാണെന്നത് കൊണ്ട് അവരെല്ലാം സമ്പന്നരാണെന്ന് കരുതരുത്. കോളേജിലെ പി.ടി.എയാണ് കുട്ടികളുടെ ചികിത്സാച്ചെലവ് വഹിച്ചിട്ടുള്ളത്. സർക്കാർ അടിയന്തരമായി ആ തുക തിരികെ നൽകണം. ചികിത്സയിലുള്ള വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തത് ആശ്വാസകരമാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |