മലപ്പുറം: സമസ്ത-ലീഗ് ചർച്ച ഇന്ന് മലപ്പുറത്ത് നടക്കും. സമസ്തയിൽ ലീഗ് അനുകൂല വിഭാഗവും ലീഗ് വിരുദ്ധരും തമ്മിലുള്ള ഭിന്നത പരസ്യമായ പോരിലേക്ക് പോയതോടെയാണ് നേതൃത്വത്തിന്റെ ഇടപെടൽ. ഇരുവിഭാഗത്തിൽ നിന്നും 10 പേർ വീതം ചർച്ചയിൽ പങ്കെടുക്കും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാർ, ഫത്‌വ കമ്മിറ്റി ചെയർമാൻ എം.ടി.അബ്ദുള്ള മുസ്ലിയാർ എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുക. ഇരുവിഭാഗങ്ങളും തമ്മിൽ വലിയ ഭിന്നതയ്ക്കിടയാക്കിയ സുപ്രഭാതം, സി.ഐ.സി വിഷയങ്ങൾ ചർച്ചയാവും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം എന്നിവരുടെ പ്രസ്താവനകളും വിശകലനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |