തിരുവനന്തപുരം :ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി വിമർശിച്ചതിന് സസ്‌പെൻഷനായി 27-ാം ദിവസം, കൃഷി വകുപ്പു സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന് ചാർജ് മെമ്മോ. സസ്‌പെൻഷന് ശേഷവും മാദ്ധ്യമങ്ങൾ വഴി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ വിമർശനം നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ കുറ്റാരോപണ മെമ്മോയിൽ പറയുന്നു.
ജയതിലകിനെതിരെ തുടർച്ചയായ വിമർശനങ്ങൾ ഉന്നയിക്കുകയും സസ്‌പെൻഷന് ശേഷവും മാദ്ധ്യമങ്ങളിൽ അഭിമുഖം നൽകുകയും വഴി സർവീസ് ചട്ടം ലംഘിച്ചു. ഭരണ സംവിധാനത്തിലെ ഐക്യം തകർക്കുകയെന്ന ലക്ഷ്യത്തോടെ
പ്രവർത്തിച്ചു. ഐ.എ.എസിനോട് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഒരിക്കലും ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണ് പ്രശാന്തിൽ നിന്നുണ്ടായതെന്നും മെമ്മോയിലുണ്ട്. 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം. സസ്‌പെൻഷന് ശേഷവും ആരോപണങ്ങൾ തുടർന്ന് പ്രശാന്ത് മെമ്മോയ്ക്കുള്ള മറുപടി ശക്തമായ ആയുധമാക്കാനള്ള തയ്യാറെടുപ്പിലായിരുന്നു. അതിനാൽ എന്ത് മറുപടിയാണ് പ്രശാന്ത് നൽകുയെന്നതാണ് സർക്കാർ വൃത്തങ്ങളും ഉറ്റുനോക്കുന്നത്. ഐ.എ.എസ് തലപ്പത്തെ തമ്മിലടി ഇതോടെ ശമിക്കുമോ ,പുതില തലത്തിലേക്ക് മാറുമോയെന്നതും പ്രശാന്തിൻെറ മറുപടിയെയും സർക്കാരിൻെറ തുടർ നടപടികളെയും ആശ്രയിച്ചിരിക്കും.
പ്രശാന്തിനെ നവംബർ 11നാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഐ.എ.എസുകാർക്കിടയിൽ പ്രശാന്തിൻെറ നടപടിയെ മുതിർന്ന ഒരു വിഭാഗം എതിർക്കുമ്പോൾ, ജൂനിയർമാർക്കിടയിൽ പിന്തുണയ്ക്കുന്നവരും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |