പത്തനംതിട്ട: നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്ന് ബന്ധുവും അഭിഭാഷകനുമായ അനിൽ പി. നായർ പറഞ്ഞു. നവീൻബാബുവിനെ മരിച്ചനിലയിൽ കണ്ട 15ന് രാവിലെ കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് രക്തക്കറയെപ്പറ്റി പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ എഫ്.ഐ.ആറിലോ ഈ പരാമർശമില്ലാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകാതിരിക്കാൻ ഇൻക്വസ്റ്റ് നേരത്തേ നടുത്തുകയായിരുന്നെന്നും ആക്ഷേപമുണ്ട്. മൃതദേഹം കോഴിക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാതെ പരിയാരത്ത് നടത്തിയതിലും ദുരൂഹത ഉന്നയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |