ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ 59 റൺസിന് തോൽപ്പിച്ച് ബംഗ്ലാദേശ് കിരീടം നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ 49.1 ഓവറിൽ 198 റൺസിന് ഓൾഔട്ടാക്കിയിരുന്നു. എന്നാൽ മറുപടിക്കിറങ്ങിയ ഇന്ത്യയെ 35.2 ഓവറിൽ 139 റൺസിന് ഓൾഔട്ടാക്കി ബംഗ്ലാജദേശ് തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിടുകയായിരുന്നു.ബംഗ്ലാദേശിനായി ഇക്ബാൽ ഹുസൈനും അസിസുൾ ഹക്കിമും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. വൈഭവ് സൂര്യവംശി (9) ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റർമാർക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
വനിതകളും തോറ്റു,
ഓസീസിന് പരമ്പര
ബ്രിസ്‌ബേൻ: ഇന്ത്യൻ പുരുഷ ടീമിനെപ്പോലെ വനിതാ ടീമും ഇന്നലെ ഓസ്ട്രേലിയോയോട് തോറ്റു. ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ122 റൺസിനാണ് ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്ര് ചെയ്ത ഓസീസ് ജോർജിയ വോളിന്റെയും (101),എല്ലിസ് പെറിയുടേയും (105) ബാറ്റിംഗിന്റെ പിൻബലത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 371 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 44.5 ഓവറിൽ 249 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്കായി മലയാളി താരം മിന്നു മണിക്ക് ( 2 വിക്കറ്റ് , പുറത്താകാതെ 46) മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്‌ചവച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 7000 റൺസും 300 വിക്കറ്റും തികയ്ക്കുന്ന ആദ്യ വനിതാ താരമായി പെറി. ഇന്ത്യക്കെതിരെ വനിതാ ഏകദിനത്തിൽ ഓസീസിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |