ബോളിവുഡിലെ ശ്രദ്ധാ കേന്ദ്രങ്ങളായ താര ജോഡികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. കഴിഞ്ഞ കുറെ നാളുകളായി ഇരുവരെയും കുറിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും വേർപിരിയുന്നുവെന്ന ഗോസിപ്പായിരുന്നു അതിൽ കൂടുതലും. അംബാനി കുടുംബത്തിലെ വിവാഹം മുതലാണ് ഈ അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്. ഐശ്വര്യയ്ക്കൊപ്പം പൊതുവേദികളിൽ അഭിഷേകിനെ കാണാത്തതും നടന്റെ വീട്ടുകാർ ഐശ്വര്യയിൽ നിന്ന് അകലം പാലിച്ചതുമെല്ലാം ചർച്ചയായിരുന്നു. എന്നാൽ ഈ ഗോസിപ്പുകൾക്ക് താര കുടുംബം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം ഐശ്വര്യയും അഭിഷേകും ഒരുമിച്ച് വിവാഹ റിസപ്ഷന് പങ്കെടുത്ത ചിത്രങ്ങൾ വെെറലാതോടെ അഭ്യൂഹങ്ങൾ അവസാനിച്ചു. മുംബയിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഇപ്പോഴിതാ മകൾ ആരാധ്യയെ കൂടാതെ രണ്ടാമതൊരു കുഞ്ഞ് കൂടെ വേണ്ടേ എന്ന ചോദ്യത്തിന് അഭിഷേക് ബച്ചൻ പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
റിതേഷ് ദേശ്‌മുഖിന്റെ ഷോയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം. ആരാധ്യക്ക് ശേഷം മറ്റൊരാൾ വരുമോ എന്ന് റിതേഷ് ചോദിച്ചു. അതിന് നാണത്തോടെ ചിരിച്ചാണ് അഭിഷേക് മറുപടി പറഞ്ഞത്. അടുത്ത തലമുറയിൽ കാണാമെന്നാണ് അഭിഷേക് മറുപടി നൽകിയത്. ആരാധ്യയുടെ അടുത്തതലമുറയാണ് നടൻ ഉദ്ദേശിച്ചത്. ഇത് കേട്ട റിതേഷ് വിട്ടില്ല. ആരാണ് അത്രയും കാത്തിരിക്കുന്നത് അടുത്തയാൾ ഉടനെ വേണ്ടെയെന്നായി ചോദ്യം. പുഞ്ചിരിച്ച് മൂത്തവരെ ബഹുമാനിക്കു റിതേഷ് എന്നാണ് അപ്പോൾ അഭിഷേക് പറഞ്ഞത്. പിന്നാലെ ഷോയിൽ ഉള്ളവർ എല്ലാം ചിരിക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |