ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്മാലയ അങ്കണവാടി പ്രവർത്തിച്ചുവരുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടവും സ്ഥലവും ഇനി കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിന് സ്വന്തം. കാർത്തികപ്പള്ളി അഞ്ചാം വാർഡിൽ പ്രവർത്തിച്ചുവരുന്ന പത്മാലയ അങ്കണവാടിയുടെ കെട്ടിടവും അത് സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലവും വലിയകുളങ്ങര കൈമഴയത്ത് മഠം പിൻഗാമി കൃഷ്ണൻ സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അദ്ദേഹം ബാംഗ്ലൂരിലും അമേരിക്കയിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ മേധാവിയും ബാംഗ്ലൂർ ഇന്ദിരാനഗർ റോട്ടറി ക്ലബിലെ അംഗവുമാണ്. ഹരിപ്പാട് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ, കൃഷ്ണൻ സുബ്രഹ്മണ്യം കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിന് കൈമാറാനുള്ള സമ്മതപത്രം കാർത്തിപള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകാന്തിന് കൈമാറി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി, വാർഡ് മെമ്പർ റോഷൻ, ഹരിപ്പാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബീന ജയപ്രകാശ്, റോട്ടറി അസിസ്റ്റൻറ് ഗവർണർ റെജി ജോൺ, ക്ലബ്ബിന്റെ പ്രോജക്ട് ഡയറക്ടർ പ്രൊ. ശബരിനാഥ്, ക്ലബ് സെക്രട്ടറി സൂസൻ കോശി, ക്ലബ് മുൻ പ്രസിഡന്റ് പ്രസാദ് സി.മൂലയിൽ, ഡോ. ജെസിൻ, സുനിൽ ദേവാനന്ദ്, ഐ.സി.ഡി.എസ് പ്രതിനിധി നിഖിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |