ശബരിമല : മുസ്ലീംലീഗ് നേതാക്കളുമായി ആലോചിച്ചാണ് മുനമ്പം വിഷയത്തിൽ യു.ഡി.എഫ് നിലപാടെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. ശബരിമലയിൽ ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തെ മതപരമായ സംഘർഷമാക്കി മാറ്റാൻ സംഘപരിവാർ ശ്രമിച്ചു. അത് ഇല്ലാതാക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ബിഷപ്പുമാരെ സന്ദർശിക്കുകയും മുസ്ലീം സംഘടനകളുടെ യോഗം വിളിക്കുകയും ചെയ്തു. മുനമ്പത്തെ ജനങ്ങൾക്ക് ഭൂമിയിൽ സ്ഥിരമായ അവകാശം നൽകി പ്രശ്നം പരിഹരിക്കുന്നതിന് പകരം നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. അതു തന്നെയാണ് സംഘപരിവാറും ആഗ്രഹിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലിനെ ശക്തമായി എതിർക്കുകയാണ്. വഖഫ് ബിൽ പാസാക്കുന്ന അവസ്ഥയിലേക്ക് പോകരുത്. തർക്കങ്ങൾ ഉണ്ടാക്കാനോ ബഹളമുണ്ടാക്കാനോ ഇല്ല. നിയമപരമായി പ്രശ്നങ്ങൾ പരിശോധിച്ച്
ഭിന്നിപ്പുണ്ടാക്കാതിരിക്കാനാണ് ശ്രമിച്ചത്. അല്ലാതെ ഈ വിഷയത്തിൽ ഒരു വാശിയുമില്ല.
മുനമ്പത്തെ പാവങ്ങളെ മുന്നിൽനിറുത്തി മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |