ചെറുപ്രായത്തിൽ തന്നെ കുട്ടികൾ നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് അകാല നര. ഈ കാലഘട്ടത്തിലെ ചില ജീവിത ശെെലികളാണ് പ്രധാനമായും ഇതിന് കാരണം. ഇതിന് മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ നിറഞ്ഞ ഡെെ പോലുള്ളവ ഉപയോഗിക്കാറാണ് പതിവ്. ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് പലർക്കും അറിയില്ല.
ചെറിയ കുട്ടികൾക്ക് ഇത്തരം കെമിക്കൽ ഡെെ ഉപയോഗിക്കുന്നത് വളരെ ദോഷകരമാണ്. എന്നാൽ വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. ചില വീട്ടുവെെദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് അകാല നര അകറ്റാം. ഏതൊക്കെയാണെന്ന് നോക്കിയാലോ?
കറിവേപ്പില
കറിവേപ്പില കറുത്ത നിറമായി മാറുന്നതുവരെ എണ്ണയിൽ തിളപ്പിക്കുക. ശേഷം ആ എണ്ണ തണുക്കാൻ വയ്ക്കണം. തണുത്ത ശേഷം ഈ എണ്ണ അരിച്ച് തലയിൽ തേയ്ച്ച് മസാജ് ചെയ്യുക. കുറച്ച് നേരം തലയിൽ പിടിക്കാൻ വിട്ട ശേഷം കഴുകി കളയാം. കറിവേപ്പിലയിലെ ഗുണങ്ങൾ നരച്ച മുടിയെ കറുപ്പിക്കാൻ സഹായിക്കുന്നു.
തെെരും യീസ്റ്റും
തെെരും യീസ്റ്രും കൂട്ടിക്കലർത്തിയ മിശ്രിതം അകാലനര തടയാൻ ഫലപ്രദമായൊരു വീട്ടുവെെദ്യമാണ്. തെെര് നേരിട്ട് കുട്ടികളുടെ തലയിൽ തേക്കാം. ഒരു ടേബിൾ സ്പൂൺ യീസ്റ്റ് കലർത്തി തെെര് കുടിക്കുന്നത് അകാല നര നീക്കാൻ ഗുണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |