ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിൽ അഡ്.ഹോക്ക് കമ്മിറ്റി ചുമതലയേറ്റു. ഡോ.എ.വി.ആനന്ദരാജ് ചെയർമാനായും അനിൽ പി.ശ്രീരംഗം കൺവീനറായും ഗോപൻ ആഞ്ഞിലിപ്ര കമ്മിറ്റി അംഗവുമായാണ് ചുമതലയേറ്റത്. മാന്നാർ യൂണിയൻ ചെയർമാൻ ഹരിലാൽ, വൈസ് ചെയർമാൻ പുഷ്പ ശശികുമാർ, ജോ.കൺവീനർ രാജൻ ഡ്രീംസ്, മാവേലിക്കര യൂണിയൻ അഡ്‌ഹോക് കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, പന്തളം യൂണിയൻ കൗൺസിലർമാരായ
ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, രേഖാ അനിൽ, അനിൽ ഐസെറ്റ്, വി.കെ.രാജു കാവുംപാട്ട്, രാജീവ് മങ്ങാരം, സുജിത്ത് തന്ത്രി, ചാരുംമൂട് ശാഖ മുൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത്, കൺവീനർ ബി.സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്ത് രവി,
എസ്.എൻ.ട്രസ്റ്റ് ബോർഡംഗങ്ങളായ റ്റി.ഡി.വിജയൻ, സദാശിവൻ ഉളവുക്കാട്, യൂത്ത് വിംഗ് കേന്ദ്രകമ്മിറ്റിയംഗം വി. വിഷ്ണു
വിവിധ ശാഖാഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.ഇന്നലെ രാവിലെ ചാരുംമൂട് യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ ശിവബോധാനന്ദ സ്വാമി ഭദ്രദീപപ്രതിഷ്ഠ നടത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |