കൊച്ചി: ആഗോള മേഖലയിലെ പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജൂവലേഴ്‌സ് ജനപ്രിയ സിനിമയായ പുഷ്‌പയുടെ പ്രചോദനത്തിൽ ഒരുക്കിയ എക്സ്ക്ലൂസിവ് ലിമിറ്റഡ് എഡിഷൻ ആഭരണനിരയായ 'പുഷ്‌പ കളക്ഷൻ' വിപണിയിലെത്തി. പുഷ്‌പ 2 റിലീസിനോടനുബന്ധിച്ചാണ് ആകർഷകമായ ഈ ആഭരണ ശേഖരം പുറത്തിറക്കിയത്. പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്‌പ ആഭരണ ശേഖരം. സ്വർണത്തിൽ തീർത്ത അൺകട്ട് ഡയമണ്ടുകളും മദർ ഒഫ് പേളും സെമി-പ്രഷ്യസ് കല്ലുകളും ഉപയോഗിച്ച് അലങ്കരിച്ചവയാണ് പുഷ്‌പ ശേഖരത്തിലെ ആഭരണങ്ങൾ.
ചലച്ചിത്രതാരം രശ്‌മിക മന്ദാനയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുഷ്‌പ ആഭരണ ശേഖരം വിപണിയിലിറക്കിയത്. തിരഞ്ഞെടുത്ത കല്യാൺ ജൂവലേഴ്‌സ് ഷോറൂമുകളിലാണ് പുഷ്‌പ കളക്ഷൻ ലഭ്യമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |