തിരുവനന്തപുരം: കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. ബാലരാമപുരം സ്വദേശി അക്ഷയ്യാണ് പിടിയിലായത്. 6.5 കിലോ കഞ്ചാവുമായി ആനയറ കിംസ് ഹോസ്പിറ്റലിനു സമീപത്ത് നിന്ന് ഇന്നലെ വൈകിട്ടാണ് പിടിയിലായത്. കെ.എൽ. 01.സി.എൻ. 8534 എന്ന ബൈക്കിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. പാലക്കാട്ടെ ഒരു കൊലപാതക കേസിലെ അഞ്ചാം പ്രതിയാണ്. ഇതിന് മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ട് ജാമ്യത്തിലാണ്. തലസ്ഥാനത്തെ വലിയ ലഹരി വില്പനയുടെ കണ്ണിയാണ്. നെയ്യാറ്റിൻകര കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയുടെ ഭാഗമാണിതെന്ന് സ്പെഷ്യൽ സ്ക്വാഡ് പറഞ്ഞു. പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. പിടികൂടിയ സ്ഥലത്തുള്ള പറമ്പിൽ സ്ഥിരമായി കഞ്ചാവ്,സിന്തറ്റിക്ക് ലഹരി വില്പന നടക്കുന്നുണ്ടെന്ന് പ്രതി മൊഴി നൽകി.രാത്രി 10മണി കഴിഞ്ഞ് ലോറിയിൽ ലഹരി വസ്തു പറമ്പിൽ എത്തിക്കും.തുടർന്ന് കാറുകളിലായി പല സംഘം വന്ന് കൊണ്ടു പോകും.15മിനുട്ട് കൊണ്ട് വില്പന അവസാനിക്കും.മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആരംഭിച്ചു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ. മുകേഷ്‌കുമാർ,ആർ.ജി. രാജേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബിജുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പ്രകാശ്,ഷാജു പ്രിവന്റീവ് ഓഫിസർ(ഗ്രേഡ് ) ഷൈൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ,ദീപു എക്‌സൈസ് ഡ്രൈവർമാരായ അരുൺ, വിനോജ് ഖാൻ സേട്ട്,തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി. ഷാജഹാൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |