ന്യൂഡൽഹി : പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭു ബോർഡറിൽ നിന്ന് ഡൽഹിക്ക് ഇന്ന് പദയാത്ര നടത്തില്ലെന്ന് കർഷകർ. കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാൻഥേറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് അടുത്ത നീക്കം തീരുമാനിക്കും. 101 കർഷകരുടെ ഡൽഹി ചലോ പദയാത്രാ സംഘത്തിന് ഞായറാഴ്ചയും ഹരിയാനയിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. പൊലീസും കർഷകരുമായുണ്ടായ സംഘർഷത്തിൽ എട്ട് കർഷകർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ദേശീയപാത ഉപരോധിക്കുന്നതിൽ നിന്ന് കർഷകരെ തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സമാനഹർജികൾ വേറെയും കോടതിക്ക് മുന്നിലുണ്ടെന്ന് ജസ്റ്രിസുമാരായ സൂര്യകാന്തും മൻമോഹനും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |