നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നര കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്ന് തായ് എയർവേയ്സ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഉസ്മാനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 13 കിലോ കഞ്ചാവ് ബാഗേജിനകത്ത് ഭക്ഷണപായ്‌ക്കറ്റുകളുടെയും മിഠായി പായ്‌ക്കറ്റുകളുടെയും ഇടയിൽ ഒളിപ്പിച്ചാണ് കടത്തിയത്. ഏറെ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവിന്റെ കടത്തു വർദ്ധിച്ചതോടെ പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |