കൊല്ലം: അമൃത വിശ്വവിദ്യാപീഠത്തിൽ 2025ലെ പി.എച്ച്.ഡി പ്രവേശനത്തിന് 22 വരെ അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, മെഡിക്കൽ സയൻസസ്, എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട പി.എച്ച്.ഡി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഫുൾടൈം ഗവേഷകർക്ക് മുപ്പത്തയ്യായിരം രൂപവരെ സ്‌കോളർഷിപ്പ്, 25 ലക്ഷത്തോളം രൂപയുടെ ഗവേഷണ ധനസഹായം, യൂണിവേഴ്‌സിറ്റി ഒഫ് ബഫലോ, പോളിടെക്‌നിക്കോ ഡി മിലാനോ തുടങ്ങിയ അന്താരാഷ്‌ട്ര സർവകലാശാലകളുമായുള്ള സഹകരണം എന്നിവ ലഭ്യമാകും. നെറ്റ്, ഗെയ്റ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാം. കൂടാതെ വിഷയത്തിൽ 60 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കോടെ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.amrita.edu/phd എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഇ-മെയിൽ: phd@amrita.edu.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |