സോൾ: ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോളിന് യാത്രാ വിലക്ക് ഏർപ്പെടുത്തി നീതി മന്ത്രാലയം. യൂൻ രാജ്യത്തിന് പുറത്തു പോകാൻ പാടില്ല. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് വിലക്ക്. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്തുന്നെന്നും ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചു. യൂനിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് വോട്ട് നടന്നെങ്കിലും പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |