തിരുവനന്തപുരം: വാഹനങ്ങള്‍ പലര്‍ക്കും ഒരു ക്രേസ് ആണ്. ഇഷ്ട മോഡലുകള്‍ വാങ്ങാനായി ആവശ്യത്തിലധികം പണം ചെലവാക്കുന്നവരില്‍ സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാരും ഉള്‍പ്പെടുന്നു. പണം അധികം ചെലവാക്കാതെ ഇഷ്ടവാഹനം സ്വന്തമാക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ വാങ്ങുന്നവരും നിരവധിയാണ്. എന്നാല്‍ ഈ പ്രവണത വളരെ വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറയുന്നത്.
കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന നിരവധി ആഡംബര വാഹനങ്ങള്‍ നിരത്തിലുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതാണ് ഇങ്ങനെയുള്ള വാഹനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ഇതിന് നഗര ഗ്രാമ വ്യത്യാസമില്ലാതെ ആവശ്യക്കാരും നിരവധിയാണ്. എന്നാല്‍ ഇത്തരം വണ്ടികള്‍ സ്വന്തമാക്കുന്നവര്‍ ഇതിന് പിന്നിലെ വലിയ അപകട സാദ്ധ്യതകളേക്കുറിച്ച് ബോധവാന്‍മാരല്ലെന്നും ഗതാഗത കമ്മീഷണര്‍ പറയുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതികളെ കുറിച്ച് ഉയര്‍ന്ന് വന്ന പരാതികളെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തി. യുവ തലമുറയ്ക്ക് മെച്ചപ്പെട്ട ഡ്രൈവിംഗ് സംസ്‌കാരം ലഭിക്കുന്നതിന് മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു ദീര്‍ഘകാല പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ അനേകം കാരണങ്ങളുണ്ടെന്നും നാഗരാജു പറഞ്ഞു. വാഹനമോടിച്ച വ്യക്തിയുടെ പരിചയക്കുറവ് ഇതിലൊന്ന് മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |