മുക്കം: ഡിസംബർ 13, 14, 15 തിയതികളിൽ കോഴിക്കോട്ട് നടക്കുന്ന കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുക്കത്ത് "മാദ്ധ്യമങ്ങൾ; പ്രചാരണവും പ്രത്യയശാസ്ത്രവും"എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു .കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ. ടി. കുഞ്ഞികണ്ണൻ പ്രഭാഷണം നടത്തി. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ടി അനിൽകുമാർ, ഇ.പ്രേമാനന്ദൻ, എം. വി.ധർമ്മജൻ, ടി.പി. അഖിൽ , എ. ആശ, പ്രജി അമ്പാടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |