ന്യൂഡൽഹി : ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചികത്തിലെ ഏകാദശി നാളിൽ നടത്തേണ്ട ഉദയാസ്‌തമന പൂജ തുലാം മാസത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. തുലാം മാസത്തിലെ ഏകാദശി നാളിലേക്ക് മാറ്റാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ നിലപാടിനെതിരെ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ഹർജി സമർപ്പിച്ചത്. ഇന്ന് ഏകാദശിയായതിനാൽ അടിയന്തരമായി ഇന്നലെ തന്നെ കേൾക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടെങ്കിലും ഫയൽ വായിക്കാൻ സമയം വേണമെന്ന് നിലപാടെടുത്തു. ഇന്ന് ലിസ്റ്റ് ചെയ്യാമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |