നെടുമങ്ങാട്: മുക്കുപണ്ടം പണയം വയ്ക്കാനുള്ള ശ്രമത്തിനിടെ ക്രിമിനൽക്കേസുകളിലെ പ്രതി നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി. വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന എ.നിയാസാണ് (37) അറസ്റ്റിലായത്.വാളിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ഇക്കഴിഞ്ഞ 9ന് ഉച്ചയ്ക്ക് 12ഓടെ സ്വർണ നിറത്തിലുള്ള വള പണയം വയ്ക്കാൻ ശ്രമിക്കുകയായിരുന്നു. വള കൈയിൽ വാങ്ങിയപ്പോൾ സംശയം തോന്നിയ ജീവനക്കാരി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.വസ്തുവിന്റെ കരം അടച്ചതായി വ്യാജ രസീതും സീലും തയ്യാറാക്കിയ കേസിലും, ചുള്ളിമാനൂർ വഞ്ചുവം സ്വദേശി നസീറിൽ നിന്ന് പണം പിടിച്ചുപറിച്ച കേസിലും,ആനാട് സ്വദേശി സുധീറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എസ്.എച്ച്.ഒ രാജേഷ് കുമാർ,എസ്.ഐമാരായ സന്തോഷ് കുമാർ,ഓസ്റ്റിൻ ഡെന്നിസൺ,സി.പി.ഒമാരായ അരുൺ,അജിത്ത് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |