കൊച്ചി: പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) സൂക്ഷ്മ, ചെറുകിട, ഇടത്തരം (എം.എസ്എം.ഇ) പ്രൈം പ്ലസ് സ്കീമിന് കീഴിൽ 18 മുതൽ 35 വയസ് വരെ പ്രായമുള്ള ഉപഭോക്താക്കൾക്ക് പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. നൂതനത്വത്തെ പ്രോത്സാഹിപ്പിച്ച് തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ച് യുവതലമുറയ്ക്ക് ധനസഹായം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യോഗ്യരായ ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് നിലവിലുള്ള പലിശ നിരക്കിൽ 0.05 ശതമാനം ഇളവ് ലഭിക്കും. പാർട്ട്‌ണർഷിപ്പ് സ്ഥാപനങ്ങൾ, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ തുടങ്ങിയവ പോലുള്ള വ്യക്തിഗതമല്ലാത്ത സംരംഭങ്ങളിൽ ഈ പ്രായപരിധിയിലുള്ളവർക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെങ്കിൽ ഇളവ് ബാധകമാണ്. ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |