കൊച്ചി: ദ്രുതഗതിയിലുള്ള വളർച്ച നിരക്കിന്റെയും അനുദിനം മാറുന്ന ആഗോള സാമ്പത്തികനയങ്ങളെയും ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന മണി കോൺക്ലേവ് ഉച്ചകോടി 18, 19 തിയതികളിൽ നടക്കും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ദ്ധരടക്കം പതിനായിരം പേർ പങ്കെടുക്കും. അതിവേഗ വളർച്ച സംഭവിക്കുന്ന ഇന്ത്യൻ സാഹചര്യത്തെ പൂർണമായും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ് രണ്ട് ദിവസത്തെ സമ്മേളനത്തിലൂടെ ചർച്ച ചെയ്യുന്നത്. പതിനായിരത്തിലധികം പ്രതിനിധികൾ, നാൽപ്പതിലധികം പ്രഭാഷകർ, നൂറിലേറെ നിക്ഷേപകർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, സ്റ്റാർട്ടപ്പുകൾ, ഓഹരിവ്യാപാരികൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. വിജ്ഞാനത്തിലൂടെ സാമ്പത്തിക വളർച്ചയെന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുന്നതെന്ന് ഫിൻക്യു സ്ഥാപകൻ ഇബ്നു ജാല, എക്‌സ്‌പ്രസോ ഗ്ലോബൽ സ്ഥാപകൻ അഫ്താബ് ഷൗക്കത്ത് പി. വി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |