നെടുമങ്ങാട്: ഓട്ടോറിക്ഷയിലെത്തി യൂസ്ഡ് ടയർ വില്പന സ്ഥാപനത്തിൽ നിന്ന് ടയർ മോഷ്ടിച്ച് മുങ്ങിയ യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.വട്ടിയൂർക്കാവ് കവലയൂർ വിശാന്തലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.മുഹമ്മദ് നാസാണ് (32) പിടിയിലായത്.ഇയാൾ പേരൂർക്കട കവല്ലൂർ സ്വദേശിയാണ്.കഴിഞ്ഞ 7ന് ഉച്ചയ്ക്ക് 12.30 ഓടെ അഴിക്കോട് മരുതിനകം പ്രീമിയം യൂസ്ഡ് ടയർ എന്ന സ്ഥാപനത്തിൽ ടയർ ഉണ്ടോ എന്ന് ചോദിച്ചെത്തിയ ഇയാൾ, ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ജീവനക്കാരൻ കൈകഴുകാൻ പുറത്തിറങ്ങിയ തക്കത്തിന് ടയറും എടുത്ത് ഓട്ടോസ്റ്റാർട്ടാക്കി സ്ഥലംവിടുകയായിരുന്നു.നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വട്ടിയൂർക്കാവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നെടുമങ്ങാട്, മ്യൂസിയം, വട്ടിയൂർക്കാവ്, പാലോട്, മെഡിക്കൽ കോളേജ്, കിളിമാനൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വേറെയും മോഷണക്കേസുകൾ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |