കൊച്ചി: എട്ടാം കിരീടം ലക്ഷ്യമിട്ട് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി കേരളാ ടീം ഇന്ന് ഹൈദരാബാദിലേക്ക് യാത്ര തിരിക്കും. രാത്രി 7.30നാണ് സ്‌പെഷ്യൽ ട്രെയിൻ. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ 14ന് ടൂർണമെന്റ് തുടങ്ങും. 15ന് ഗോവയ്ക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ടിൽ തിളങ്ങിയ ടീമിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കാസർകോടായിരുന്നു ടീമിന്റെ ഒരുക്കങ്ങൾ. ഡൽഹി,ഗോവ, മേഘാലയ, തമിഴ്‌നാട്, ഒഡീഷ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം.
15ന് രാവിലെ 9നാണ് നിലവിലെ റണ്ണറപ്പായ ഗോവയുമായുള്ള മത്സരം.17ന് രാത്രി 7.30ന് മേഘാലയുമായും 19ന് രാവിലെ 9ന് ഒഡിഷയുമായും 22ന് രാത്രി 7.30ന് തമിഴ്‌നാടുമായും 24ന് ഉച്ചയ്ക്ക് 2.30ന് തമിഴ്‌നാടുമായുമാണ് മറ്റു മത്സരങ്ങൾ. ആദ്യ നാല് സ്ഥാനക്കാരാണ് ക്വാർട്ടറിലെത്തുക. ഫൈനൽ 31ന്. കേരള പൊലീസിന്റെ പ്രതിരോധതാരം ജി. സഞ്ജുവാണ് ക്യാപ്ടൻ. മുൻ കർണാടക പരിശീലകൻ ബിബി തോമസാണ് ടീമിന്റെ മുഖ്യപരിശീലകൻ. ഹാരി ബെന്നി സഹപരിശീലകർ. എം.വി.നെൽസൻ ഗോൾകീപ്പർ പരിശീലകൻ.
ടീം: എസ്.ഹജ്മൽ (വൈസ് ക്യാപ്ടൻ -ഗോളി). കെ.മുഹമ്മദ് അസ്ഹർ, കെ.മുഹമ്മദ് നിയാസ്, എം.മനോജ്, മുഹമ്മദ് അസ്ലം, ജോസഫ് ജസ്റ്റിൻ, ആദിൽ അമൽ, പി.ടി.മുഹമ്മദ് റിയാസ്, മുഹമ്മദ് മുഷാറഫ്, നിജോ ഗിൽബർട്ട്, മുഹമ്മദ് അർഷാഫ്, ക്രിസ്റ്റി ഡേവിസ്, പി.പി മുഹമ്മദ് റോഷൽ, നസീബ് റഹ്മാൻ, സൽമാൻ കള്ളിയത്ത്, മുഹമ്മദ് റിഷാദ് ഗഫൂർ, ഗനി അഹമ്മദ് നിഗം, ടി.ഷിജിൻ, വി.അർജുൻ, മുഹമ്മദ് അജ്‌സൽ, ഇ.സജീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |