തിരുവനന്തപുരം: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. രാജാജി നഗർ സ്വദേശികളായ സച്ചിൻ(21), സൂരജ്(23) എന്നിവരാണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയെയാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. നിരവധി ഇടങ്ങളിലായി മാറി മാറി താമസിച്ച ഇവർ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഇടങ്ങളിൽ മോഷണം നടത്തി. സച്ചിൻ അടുത്തിടെ ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷ അനുഭവിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണ്. ഇയാൾക്കെതിരെ രാജാജി നഗർ, മോഡൽ സ്കൂൾ എന്നീ പ്രദേശങ്ങളിൽ കവർച്ച നടത്തിയതിന് കേസുണ്ട്. നേമം, വഞ്ചിയൂർ, തമ്പാനൂർ സ്റ്റേഷനുകളിലും മോഷണത്തിന് ഇയാളുടെപേരിൽ കേസുണ്ട്. ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസ് രണ്ടുവട്ടം ആക്രമിച്ച് നാശനഷ്ടം വരുത്തിയ കേസിൽ പ്രതിയാണ് സൂരജ്. കന്റോൺമെന്റ്, തമ്പാനൂർ, വിഴിഞ്ഞം സ്റ്റേഷനുകളിൽ ഏഴോളം കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |