കോട്ടയം: കനത്ത മഴയെ തുടർന്ന് വിജയപുരം പഞ്ചയാത്തിലെ ചെമ്മരപ്പള്ളി പാടശേഖരത്തിലെ നെൽകൃഷി നശിച്ച കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. 37ഏക്കറിലെ നെൽകൃഷിയാണ് നശിച്ചത്. വിത്ത് വിതച്ചതാണ് നശിച്ചത്. കൃഷി നാശം സംഭവിച്ച പാടശേഖരത്തിലെ നെൽകർഷകർക്ക് അടിയന്തരമായി വിത്തും സാമ്പത്തിക സഹായവും സംസ്ഥാന സർക്കാർ നൽകണം. യോഗം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രമേശൻ കാണക്കാരി അദ്ധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റോയി ജോൺ ഇടയത്തറ മുഖ്യപ്രഭാഷണം നടത്തി. അനിൽ മലരിക്കൽ, സന്തോഷ് ചാന്നാനിക്കാട്, റെജിമോൻ വാഴയിൽ, പള്ളം ജോർജ്, രെജീഷ് മറിയപ്പള്ളി, മോഹൻ കുമാർ കുമരനല്ലൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |