അബുദാബി: യുഎഇയിലെ ഏക ഔദ്യോഗിക ലോട്ടറിയായ യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണുള്ളത്. ഡിസംബർ 14നാണ് ലൈവ് നറുക്കെടുപ്പ് നടക്കുന്നത്. 100 മില്യൺ ദിർഹമിന്റെ ജാക്ക്‌പോട്ടാണ് വിജയികളെ കാത്തിരിക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് വില. www.theuaelottery.ae. എന്ന വെബ്‌സൈറ്റിൽ നിന്ന് ലോട്ടറി വാങ്ങാം. എങ്ങനെയാണ് നറുക്കെടുപ്പിൽ പങ്കെടുക്കേണ്ടതെന്നും സമ്മാനമടിക്കാൻ എത്രത്തോളം ചാൻസ് ഉണ്ടെന്നും മനസിലാക്കാം.
നിലവിൽ രണ്ട് ഗെയിമുകളാണ് യുഎഇ ലോട്ടറി മുന്നോട്ടുവയ്ക്കുന്നത്. ലക്കി ഡേ, സ്‌ക്രാച്ച് കാർഡ്‌സ് എന്നീ ഗെയിമുകളിലൂടെ മത്സരാർത്ഥികൾക്ക് ഭാഗ്യം പരീക്ഷിക്കാം.
ലക്കി ഡേ ഗെയിമിനായുള്ള ഓരോ എൻട്രിക്കും 50 ദിർമാണ് ഫീസ്. ഡെയിസ് വിഭാഗത്തിൽ നിന്ന് ആറ് അക്കങ്ങളും മന്ത്‌സ് വിഭാഗത്തിൽ നിന്ന് ഒരു അക്കവും തിരഞ്ഞെടുക്കാം. സമ്മാനത്തുകയുടെ അക്കങ്ങളും തിരഞ്ഞെടുത്ത ഏഴ് അക്കങ്ങളും ഒന്നാണെങ്കിൽ 100 മില്യൺ ദിർഹം സ്വന്തമാക്കാം. ഡെയിസ് വിഭാഗത്തിൽ നിന്നുള്ള ആറ് അക്കങ്ങൾ സാമ്യമാണെങ്കിൽ രണ്ടാം സമ്മാനമായ ഒരു മില്യൺ ദിർഹം ലഭിക്കും. ഡെയിസ് വിഭാഗത്തിൽ നിന്ന് അഞ്ച് അക്കങ്ങളും മന്ത്‌സിൽ നിന്ന് ഒന്നും സാമ്യമായാൽ മൂന്നാം സമ്മാനമായ 100,000 ദിർഹം നേടാൻ അവസരമുണ്ട്. നാലാം സമ്മാനമായി 1000 ദിർഹവും അഞ്ചാം സമ്മാനമായി 100 ദിർഹവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിൽ കൂടുതൽ പേർ ഒന്നാം സമ്മാനത്തിന് അർഹരായാൽ തുക തുല്യമായി വിഭജിച്ച് നൽകും.
100 മില്യൺ ജാക്ക്‌പോട്ട് : 8,835,372ൽ ഒന്ന്
രണ്ടാം സമ്മാനം : 803,216ൽ ഒന്ന്
മൂന്നാം സമ്മാനം : 58,902ൽ ഒന്ന്
നാലാം സമ്മാനം : 1,437ൽ ഒന്ന്
അഞ്ചാം സമ്മാനം : 12ൽ ഒന്ന്
ഓരോ ടിക്കറ്റിനൊപ്പവും മത്സരാർത്ഥികൾക്ക് ലക്കി ചാൻസ് ഐഡി ലഭിക്കും. ജാക്ക്‌പോട്ട് നറുക്കെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ലക്കി ചാൻസിന്റെയും വിജയിയെ കണ്ടെത്തുക. ഏഴ് പേർക്ക് 100,000 ദിർഹം വീതം സമ്മാനം നേടാനുള്ള അവസരമാണുള്ളത്.
ലക്കി ഡേ നറുക്കെടുപ്പിനൊപ്പം സ്‌ക്രാച്ച് കാർഡിലൂടെയും ഭാഗ്യം പരീക്ഷിക്കാം. ഒരു മില്യൺ ദിർഹം വരെയാണ് സമ്മാനം. 5 ദിർഹം മുതൽ 50 ദിർഹംവരെയാണ് നിരക്ക്.
50 ദിർഹം - ഒരു മില്യൺ സമ്മാനം
20 ദിർഹം- 300,000 ദിർഹം സമ്മാനം
10 ദിർഹം- 100,000 ദിർഹം സമ്മാനം
അഞ്ച് ദിർഹം- 50,000 ദിർഹം സമ്മാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |