കൊട്ടാരക്കര: സ്വകാര്യ ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽതല്ലി. കൊല്ലം പുത്തൂരിലാണ് സംഭവം. ബസിൽ യുവാക്കൾ നായയെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ കൈതക്കോട് സ്വദേശികളായ അമൽ, വിഷ്‌ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുത്തൂരിൽ നിന്നാണ് നായയുമായി രണ്ട് യുവാക്കൾ ബസിൽ കയറിയത്. എന്നാൽ ബസിനുള്ളിൽ നായയെ കയറ്റാൻ സാധിക്കില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. വിദ്യാർത്ഥികൾ കയറുമ്പോൾ തിരക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കിയത്. ഇത് തർക്കമാവുകയും ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇടപെടുകയും ചെയ്തു. പിന്നാലെ വാക്കുതർക്കം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. നായയുമായി കയറിയ യുവാക്കൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |