ആറ്റിങ്ങൽ: 'കരുതലും കൈത്താങ്ങും' അദാലത്ത് ചിറയിൻകീഴ് താലൂക്കിൽ 13ന് ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഒ.എസ്.അംബിക എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10ന് നടക്കുന്ന അദാലത്തിൽ മന്ത്രി വി.ശിവൻകുട്ടി,അഡ്വ.അടൂർ പ്രകാശ് എം.പി, വി.ശശി എം.എൽ.എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ,ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,ജില്ലാകളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.ചിറയിൻകീഴ് താലൂക്കുതലത്തിൽ ആകെ 361 അപേക്ഷകളാണ് ലഭ്യമായിട്ടുള്ളത്.ചിറയിൻകീഴ് താലൂക്കുമായി ബന്ധപ്പെട്ട 151 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് തഹസീൽദാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |