കൊച്ചി: വിശ്വാസവഞ്ചനയിലൂടെ 612310 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്രിൽ. ആലപ്പുഴ തുമ്പോളി വികസനം പടിഞ്ഞാറ് പള്ളിപ്പറമ്പിൽവീട്ടിൽ അനിൽ സ്റ്റാലിനാണ് പിടിയിലായത്. 2022-23 കാലയളവിൽ ഇയാൾ ജോലിചെയ്തിരുന്ന കളമശേരി പത്തടിപ്പാലത്ത് പ്രവർത്തിക്കുന്ന കോർഡിയൽ ഗ്രാമീൺ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പ്രതി നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം കളമശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐ. എൽദോ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മാഹിൻ അബൂബക്കർ, ഷിബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |