തിരുവനന്തപുരം: പ്രമുഖ ബിൽഡറായ സൺ ഹോംസിന്റെ കഴക്കൂട്ടം മേനംകുളത്ത് പുതുതായി നിർമ്മിക്കുന്ന സൺ എല്ലോറയുടെ ശിലാസ്ഥാപനം സൺ ഹോംസ് മാനേജിംഗ് ഡയറക്ടർ സജീവും ഡയറക്ടർ ശ്രീജാ സജീവും ചേർന്ന് നിർവഹിച്ചു. ഡയറക്ടർമാരായ വിദ്യാ സജീവും വീണാ സജീവും പങ്കെടുത്തു. ടെക്നോപാർക്കിൽ നിന്ന് രണ്ട് കിലോമീറ്റർ അകെലെയാണ് സൺ എല്ലോറ.
ടെക്കികൾക്കായുള്ള ബഡ്ജറ്റ് ഫ്രണ്ട്ലി, ആധുനിക സംവിധാനങ്ങളോട് കൂടിയ അപാർട്ട്മെന്റുകളാകും ഒരുക്കുക. ടു ആൻഡ് ത്രീ ബി.എച്ച്.കെ അപാർട്ട്മെന്റുകളാണ് സൺ എല്ലോറയിലുള്ളത്. പേട്ട കല്ലുംമൂടിൽ സൺ കോർണർ സ്റ്റോൺ ഫേസ് 2 അപാർട്ട്മെന്റ് പ്രോജക്ടിന്റെയും, മണ്ണന്തല ചിറ്റാഴ വില്ലാ പ്രോജക്ടിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. കേശവദാസപുരം പിള്ളവീട് ലൈനിൽ സൺ ഫെലീഷ്യ എന്ന അപ്പാർട്ട്മെന്റ് പ്രോജക്ടും കൊല്ലം രാമൻകുളങ്ങരയിലെ വില്ലാ പ്രോജക്ടും ഉടൻ ലോഞ്ച് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |