തിരുവനന്തപുരം: അമ്പത്തിനാലു വർഷം മുമ്പ് ജപ്പാൻ കമ്പനി രൂപകല്പനചെയ്ത മനുഷ്യനെ കുളിപ്പിക്കുന്ന വാഷിംഗ് മെഷീൻ ഒടുവിൽ യാഥാർത്ഥ്യമായി.നിർമ്മിത ബുദ്ധിയിലാണ് പ്രവർത്തനം.
ചെറിയൊരു ക്യാബിന്റെ വലിപ്പമുള്ള വാഷിംഗ് മെഷീനിൽ കയറി ഇരുന്നാൽ മതി. ഷവറിൽ നിന്ന് ചെറു ചൂടുവെള്ളം പ്രവഹിക്കും. നാഡിമിടിപ്പും ആരോഗ്യസ്ഥിതിയും മാത്രമല്ല, മാനസിക സമ്മർദ്ദം വരെ നിരീക്ഷിച്ച് വേണ്ട രീതിയിൽ കുളിപ്പിക്കും.ശരീരത്തിലെ അഴുക്കു നീക്കാൻ എയർ ബബിളുകൾ ചർമ്മത്തിൽ ബലംചെലുത്തി ഉരസും. സോപ്പുകലർന്ന ചൂടുവെള്ളംകൊണ്ട് ശരീരം കഴുകും.
15 മിനിറ്റിനുള്ളിൽ ശരീരം പൂർണമായും വൃത്തിയാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഒസാക്ക ആസ്ഥാനമായ സയൻസ്കോ ആണ് വികസിപ്പിച്ചത്. അവിടെ നടന്നുവരുന്ന ടെക്ക് എക്സ്പോയിലെ ആയിരം സന്ദർശകർക്ക്
മെഷീൻ ഉപയോഗിക്കാൻ അവസരമുണ്ട്. പുതുവർഷത്തിൽ വിപണിയിലെത്തിക്കും.
1970ൽ ജപ്പാനിൽ നടന്ന എക്സ്‌പോയിൽ
ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ പാനസോണിക്കാണ്
ആദ്യമായി ഹ്യൂമൻ വാഷിംഗ് മെഷീൻ മോഡൽ അവതരിപ്പിച്ചത്. എല്ലാവർക്കും സ്വീകാര്യമായ തരത്തിൽ അത് വികസിപ്പിച്ചത് മറ്റൊരു കമ്പനിയാണെന്നുമാത്രം.
എ.ഐ സെൻസറുകൾ
എല്ലാം അറിഞ്ഞ്ചെയ്യും
# മെഷീനിലെ എ.ഐ സെൻസറുകൾക്ക് ശരീരത്തിലെ പൾസും താപനിലയും ആരോഗ്യപ്രശ്നങ്ങളും തിരിച്ചറിയാനാവും. അതിന് അനുസൃതമായാണ് വെള്ളത്തിന്റെ ചൂടും അളവും ക്രമീകരിക്കുന്നത്.
# മാനസികാരോഗ്യം അളക്കുന്നതും സെൻസറുകളാണ്.
സമ്മർദ്ദത്തിലും ദുഃഖത്തിലും ഇരിക്കുന്ന ആളിന്റെ മനസ് സമാധാനിപ്പിക്കാൻ പാട്ടുകൾ കേൾപ്പിക്കും. സീറ്റിന് മുന്നിൽ വീഡിയോ കാണാനുള്ള സ്ക്രീനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |