ആറ്റിങ്ങൽ: വാമനപുരം നദിയുടെ തോട്ടവാരം ഭാഗത്തെ ആറ്റിൽ വീണ് അഞ്ചാംക്ലാസ് വിദ്യാർത്ഥി മരിച്ചു. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ ചന്ദ്രഗീതം വീട്ടിൽ എൻ. അനുവിന്റെ മകൻ ശിവനന്ദൻ. എ.എ (10)ആണ് മരിച്ചത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. നഗരൂർ വെള്ളംകൊള്ളി ശിവ കൃപയിൽ നിന്ന് അടുത്ത കാലത്താണ് ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ വാടക വീട്ടിൽ താമസമായത്. കുന്നുവാരം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും ശിവനന്ദന്റെ അയൽവാസിയുമായ വിവേകുമൊത്ത് ആറ്റിങ്ങൽ ഇടയാവണം ഭാഗത്ത് ആറ് കാണാൻ പോയിരുന്നു. ഇരുവരും ഒന്നിച്ച് ആറ്റിൽ കുളിക്കവെ ശിവനന്ദൻ ചെളിയിൽ പുതഞ്ഞു. ഉടൻ വിവേക് നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയും തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |