1996ല്‍, 28 വര്‍ഷങ്ങള്‍ക്ക് മുമ്പേ ലോകത്തോട് വിടപറഞ്ഞുവെങ്കിലും ബള്‍ഗേറിയന്‍ യോഗി ബാബ വാന്‍കയുടെ പ്രവചനങ്ങള്‍ക്ക് ഇന്നും ആരാധകരും വിശ്വാസികളുമുണ്ട്. സിറിയയെ കുറിച്ച് വാന്‍ക നടത്തിയ ഒരു പ്രവചനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന് പതനം സംഭവിച്ചിരിക്കുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വിമത നീക്കമാണ് ഒടുവില്‍ വിജയം കണ്ടത്. സിറിയയുടെ പതനത്തിന് ശേഷം ലോകത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്?
ലോകം ഭയക്കാനിരിക്കുന്ന നിരവധി കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നുവെന്നാണ് വാന്‍കയുടെ പ്രവചനത്തില്‍ പറയുന്നത്. ലോകത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മില്‍ യുദ്ധം ആരംഭിക്കുമെന്നാണ് പ്രവചനത്തിലെ ഒരു കാര്യം. കിഴക്കന്‍ മേഖല സംഘര്‍ഷ ഭരിതമാകും, മൂന്നാം ലോക യുദ്ധത്തിലേക്ക് നീങ്ങും. യുദ്ധത്തിന് ഒടുവില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പതനവുമാണ് ബാബ വാന്‍ക പ്രവചിച്ചിട്ടുള്ളത്. ലോകത്തിന്റെ വിവിധ മേഖലകളില്‍ സംഘര്‍ഷം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് മൂന്നാം ലോക മഹായുദ്ധത്തിന് സമാനമായ സ്ഥിതിവിശേഷമുണ്ടാകുമെന്ന പ്രവചനം എത്തുന്നത്.
വാന്‍ക പലപ്പോഴായി പ്രവചിച്ച കാര്യങ്ങള്‍ ജോലിക്കാര്‍ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികള്‍ പറയുന്നത്. 51 ാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങള്‍ വാന്‍ക പ്രവചിച്ചിട്ടുണ്ട് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇതാണ് ഓരോ വര്‍ഷവും വാന്‍കയുടെ പ്രവചനങ്ങളായി പുറത്തുവരാറുള്ളത്. 5079ല്‍ നടക്കാനിരിക്കുന്ന സംഭവത്തെ കുറിച്ചാണ് വാന്‍കയുടെ അവസാന പ്രവചനം. ഇതോടെ ലോകം അവസാനിക്കുമെന്നാണ് വാന്‍കയുടെ അനുയായികള്‍ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |