ന്യൂഡൽഹി : ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർ പട്ടികയിൽ വ്യാപക തിരിമറിയെന്ന് ആരോപിച്ച് ആംആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കിയെന്നാണ് പരാതി. 3000 പേജുകളിലായി തെളിവും കമ്മിഷന് കൈമാറിയെന്ന് കേജ്‌രിവാൾ പറഞ്ഞു. അന്വേഷണം നടത്തുമെന്ന് കമ്മിഷൻ ഉറപ്പുനൽകി. ഡൽഹി മുഖ്യമന്ത്രി അതിഷിയും ഒപ്പമുണ്ടായിരുന്നു. ആംആദ്മി പാർട്ടിയോട് അനുഭാവമുള്ളവരെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണെന്ന് കേജ്‌രിവാൾ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് ഇന്നലെയും ആവർത്തിച്ചു. ആംആദ്മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |