ഖാർത്തും: വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായ വ്യോമാക്രമണങ്ങളിൽ 175 പേർ കൊല്ലപ്പെട്ടു. സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ് ) തമ്മിൽ സംഘർഷം രൂക്ഷമായതോടെയാണ് സംഭവം. തിരക്കേറിയ മാർക്കറ്റുകളും ജനവാസ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ഇരുകൂട്ടരും ആക്രമണം തുടരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് രാജ്യത്ത് സൈന്യവും ആർ.എസ്.എഫും തമ്മിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |