കുറച്ച് സമയം മുമ്പാണ് നടി കീർത്തി സുരേഷും ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. ഗോവയിൽ വച്ചായിരുന്നു ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങ് നടന്നത്. പക്കാ തമിഴ് വധുവായിട്ടാണ് കീർത്തി എത്തിയത്.
മഞ്ഞയിൽ പച്ച ബോർഡറുള്ള പട്ട് പുടവയും ജിമിക്കി കമ്മലും ട്രെഡിഷണൽ ആഭരണങ്ങളും ധരിച്ചു. അച്ഛൻ സുരേഷ് കുമാറിന്റെ മടിയിലിരുന്നു താലികെട്ട്. തമിഴ് ബ്രാഹ്മൺ വരനെപ്പോലെയായിരുന്നു ആന്റണിയുടെ വേഷം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പതിനഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ചടങ്ങിന് പിന്നാലെ കീർത്തി വികാരാധീനയായി.
അതിഥികൾക്ക് പ്രത്യേക ഡ്രസ് കോഡുണ്ടായിരുന്നു. വൈകിട്ട് ക്രിസ്ത്യൻ രീതിയിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സൂര്യാസ്തമയത്തെ സാക്ഷിയാക്കി പ്രത്യേക ചടങ്ങുണ്ടാകും. കാസിനോ നൈറ്റ് പാർട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങൾ അവസാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |